ചാലക്കുടി മണ്ഡലത്തെ വികസനത്തിന്റെ നാള്‍വഴികളിലൂടെ നയിച്ച ഇന്നസന്റു് എം പി രണ്ടാമൂഴം ജന സമ്മതി തേടുന്നു.
1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ നേട്ടവുമായാണു് ഇന്നസന്റു് വോട്ടര്‍മാരെ സമീപിക്കുന്നതു്. വെറും 25 കോടി രൂപ വരുന്ന എം പി ഫണ്ടു് മാത്രമല്ല, വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നുള്ള പണം കണ്ടെത്തി ചാലക്കുടിയില്‍ വികസന പ്രവര്‍ത്തനം സംഘടിപ്പിക്കുകയാണു് ചാലക്കുടിയുടെ സ്വന്തം എം പി ഇന്നസന്റു് ചെയ്തതു്.
അദ്ദേഹം ചാലക്കുടിക്കാരുടെ കണ്ണിലുണ്ണി ആയി മാറിക്കഴിഞ്ഞു.
തീര ദേശമെന്നോ മലയോരമെന്നോ സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു.
ചാലക്കുടിയുടെ എം പി ഇന്നസന്റാണു്.
No comments:
Post a Comment